സെന്‍സെക്സ് 260 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: അനുകൂലമായ ആഗോള സാഹചര്യങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. വരാനിരിക്കുന്ന ആര്‍ബിഐ പണനയത്തില്‍ നിക്ഷേപകര്‍ പ്രതീക്ഷ വെച്ചതാണ് വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണം. നിഫ്റ്റി 17,850 ഉം പിന്നിട്ടു.

സെന്‍സെക്‌സ് 260.83 പോയന്റ് ഉയര്‍ന്ന് 59,938.66 ലും നിഫ്റ്റി 85.60 പോയന്റ് ഉയര്‍ന്ന് 17,875 ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റാസ്റ്റീല്‍, എല്‍ ആന്‍ഡ് ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി, പവര്‍ഗ്രിഡ്, റിലയന്‍സ്, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, ഐടിസി, ഏഷ്യന്‍പെയിന്റ്, ആക്‌സിസ്ബാങ്ക്, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, എച്ച്‌സിഎല്‍ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സെക്ടറല്‍ സൂചികകളില്‍ ലോഹ, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.55 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.68 ശതമാനവും വര്‍ധിച്ചു.
 

Top