സെന്‍സെക്സില്‍ 232 പോയന്റ് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,200ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ 50,772ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 15,218ലുമാണ് വ്യാപാരം ആരംഭിച്ചത്.

എസ്ബിഐ ആണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില 3ശതമാനത്തിലേറെ ഉയര്‍ന്ന് 413 രൂപ നിലവാരത്തിലെത്തി. പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രടെക് സിമെന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി പൊതു മേഖല ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക രണ്ടുശതമാനം ഉയര്‍ന്നു. അതേസമയം, നിഫ്റ്റി മെറ്റല്‍ സൂചിക ഒരുശതമാനം താഴുകയും ചെയ്തു.

ഗ്രാസിം, ഇന്ത്യ സിമെന്റ്‌സ്, ജെ.കെ പേപ്പര്‍, മഹാനഗര്‍ ഗ്യാസ് ഉള്‍പ്പടെ 33 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം തിങ്കളാഴ്ച പുറത്തു വിടുന്നത്.

Top