സെന്‍സെക്സില്‍ 230 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളില്‍ നിന്നുള്ള ശുഭസൂചനകള്‍ രാജ്യത്തെ വിപണിയിലും ഉണര്‍വുണ്ടാക്കി. സെന്‍സെക്സ് 230 പോയന്റ് നേട്ടത്തില്‍ 60,917ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന് 18,176ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഐടിസി, ടൈറ്റാന്‍, എസ്ബിഐ, എച്ച്ഡിഎഫ്സി, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയരുന്നത് ഭീഷണിയാണെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചത് ആശ്വാസമാകുമെന്ന വിലയിരുത്തലിലാണ് വിപണി. നിഫ്റ്റി ഓട്ടോ, ബാങ്ക് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

 

Top