സെന്‍സെക്സില്‍ 224 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ തളര്‍ച്ചക്കു ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,750ന് മുകളിലെത്തി. സെന്‍സെക്‌സ് 224 പോയന്റ് ഉയര്‍ന്ന് 52,668ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തില്‍ 15,780ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വ്യാപകമായി മൂന്നു ദിവസം നീണ്ട വില്‍പന സമ്മര്‍ദത്തെ അതിജീവിച്ചാണ് വിപണി നേട്ടം വീണ്ടെടുത്തത്.

എച്ച്‌സിഎല്‍ ടെക്, ടെക്മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍, ഇന്‍സിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടെക് മഹീന്ദ്ര, ടിവിഎസ് മോട്ടോഴ്‌സ്, ഫ്യൂച്ചര്‍ റീട്ടെയില്‍, ലോറസ് ലാബ്‌സ്, പിവിആര്‍, റെയ്മണ്ട്, യൂണിയന്‍ ബാങ്ക് തുടങ്ങി 90 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

 

Top