സെന്‍സെക്സ് 211 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളില്‍ നിന്ന് അത്രശുഭകരമല്ലാത്ത റിപ്പോര്‍ട്ടുകളാണെങ്കിലും രാജ്യത്തെ സൂചികകള്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. നിഫ്റ്റി 15,900വും സെന്‍സെക്‌സ് 53,000വും കടന്നു. സെന്‍സെക്‌സ് 211 പോയന്റ് ഉയര്‍ന്ന് 53,162ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 15,935ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ടൈറ്റാന്‍, പവര്‍ഗ്രിഡ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നിഫ്റ്റി റിയാല്‍റ്റി, മീഡിയ, ഐടി, ഓട്ടോ സൂചികകള്‍ മികച്ച ഉയരത്തിലാണ്. അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, ഭാരതി എയര്‍ടെല്‍, ബാര്‍ബിക്യു നേഷന്‍, ഡാബര്‍, ഇനോക്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങി 70ഓളം കമ്പനികളാണ് ചൊവാഴ്ച ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.

 

Top