സെന്‍സെക്സില്‍ 172 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഏഷ്യന്‍ സൂചികകളിലെ മുന്നേറ്റം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. നിഫ്റ്റി 14,600ന് മുകളിലെത്തി. സെന്‍സെക്‌സ് 172 പോയന്റ് നേട്ടത്തില്‍ 48850ലും നിഫ്റ്റി 54 പോയന്റ് ഉയര്‍ന്ന് 14,672ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1130 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 271 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല. ഐഡിബിഐ ബാങ്ക് ഓഹരിയാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില്പന സംബന്ധിച്ച് ധനകാര്യ മന്ത്രാലയം തീരുമാനമെടുത്തതാണ് ഓഹരി വില 13ശതമാനത്തോളം കുതിക്കാനിടയാക്കിയത്.

ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ടൈറ്റാന്‍, നെസ് ലെ, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, എല്‍ആന്‍ഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സില്‍ ടെക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

 

Top