സെന്‍സെക്സില്‍ 164 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഏഷ്യന്‍ സൂചികകളില്‍ പലതും തളര്‍ച്ച നേരിട്ടിട്ടും രാജ്യത്തെ വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് മുകളിലെത്തി. മെറ്റല്‍, റിയാല്‍റ്റി, ഫാര്‍മ ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്.

സെന്‍സെക്‌സ് 164 പോയന്റ് ഉയര്‍ന്ന് 48,551ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 14,542ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1017 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 225 ഓഹരികള്‍ നഷ്ടത്തിലുമാണ്. 62 ഓഹരികള്‍ക്ക് മാറ്റമില്ല.

ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, എല്‍ആന്‍ഡ്ടി, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നെസ് ലെ, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. പ്രധാന സെക്ടറുകളില്‍ നിഫ്റ്റി ബാങ്ക് സൂചികയൊഴികെയുള്ളവ നേട്ടത്തിലാണ്.

ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി എഎംസി തുടങ്ങിയവ ഉള്‍പ്പടെ 28 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

 

Top