സെന്‍സെക്‌സ് 160 പോയന്റ് നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനു ശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,700 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. മറ്റ് ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 160 പോയന്റ് നേട്ടത്തില്‍ 52,102ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 15,686ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 266 ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റല്‍ ഉള്‍പ്പടെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്.

ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, റിലയന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

കൊട്ടക് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, നെസ് ലെ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെഞ്ചുറി പ്ലൈബോര്‍ഡ്‌സ്, മാഗ്‌സണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, എന്‍എച്ച്പിസി, സെയില്‍ ഉള്‍പ്പടെ 64 കമ്പനികളാണ് വ്യാഴാഴ്ച പാദഫലം പുറത്തുവിടുന്നത്.

 

Top