സെന്‍സെക്സില്‍ 148 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 148 പോയന്റ് ഉയര്‍ന്ന് 55,704ലിലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 16,553ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ്, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഐടിസി, നെസ് ലെ, ബജാജ് ഓട്ടോ, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.27ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി ഐടി 0.8ശതമാനവും ഉയര്‍ന്നു.

 

Top