സെന്‍സെക്സില്‍ 145 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 145 പോയന്റ് ഉയര്‍ന്ന് 52,844ലിലും നിഫ്റ്റി 49പോയന്റ് നേട്ടത്തില്‍ 15,840ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, നെസ് ലെ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ 1.9ശതമാനവും ബാങ്ക് സൂചിക ഒരു ശതമാനവും ഉയര്‍ന്നു. ആന്റണി വേസ്റ്റ് ഹാന്‍ഡ്‌ലിങ്, ഫിനോലക്‌സ് ഇന്‍ഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ജെഎസ്ഡബ്ല്യു എനര്‍ജി, റെയില്‍ടെല്‍ കോര്‍പറേഷന്‍ തുടങ്ങി 192 കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടന്നുത്.

Top