സെന്‍സെക്സില്‍ 138 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 138 പോയന്റ് ഉയര്‍ന്ന് 48,942ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 14,628ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 945 ഓഹരികള്‍ നേട്ടത്തിലും 316 ഓഹരികള്‍ നഷ്ടത്തിലുമാണ്. 51 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ്‌സ്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ടിസിഎസ്, എല്‍ആന്‍ഡ്ടി, ടൈറ്റാന്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി ഫാര്‍മ, ഐടി സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മൈന്‍ഡ്ട്രീ, ഡെന്‍ നെറ്റ് വര്‍ക്‌സ്, ജിടിപിഎല്‍ ഹാത് വെ തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

 

Top