സെന്‍സെക്സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സംവത് 2078ന്റെ ആദ്യ വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 153 പോയന്റ് ഉയര്‍ന്ന് 60,220ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 17,952ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ടൈറ്റാന്‍, മാരുതി സുസുകി, ഐടിസി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, റിലയന്‍സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലുംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

 

Top