Sensex soars to 11-month high amid global stock market rally

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 98 പോയന്റ് നേട്ടത്തില്‍ 27725ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 8502ലുമെത്തി.

സൂചികകള്‍ 11 മാസത്തെ ഉയര്‍ന്ന നിലാവരത്തിലെത്തി. ബിഎസ്ഇയിലെ 385 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 94 ഓഹരികള്‍ മാത്രമാണ് നഷ്ടത്തില്‍.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, ഭേല്‍, ടിസിഎസ്, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ അഞ്ച് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 67.17 ആയി രൂപയുടെ മൂല്യം.

സെന്‍സെക്‌സ് 500 പോയന്റാണ് കഴിഞ്ഞദിവസം നേട്ടമുണ്ടാക്കിയത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിക്കുന്നത്.

Top