സെന്‍സെക്‌സ് 689 പോയിന്റ് താഴ്ന്ന് ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ്
689.60 പോയിന്റ് നഷ്ടത്തില്‍ 35,742.07ലും നിഫ്റ്റി 197.70 പോയിന്റ് താഴ്ന്ന് 10,754.00ലുമാണ് ക്ലോസ് ചെയ്തത്.

പവര്‍ഗ്രിഡ്, എന്റ്റിപിസി, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ മാത്രമായിരുന്നു നേട്ടത്തില്‍.

അദാനി പോര്‍ട്‌സ്, മാരുതി, വിപ്രോ, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ട്ിസിഎസ്, ഇന്റസന്റ് ബാങ്ക്, ഐസിഐസ്‌ഐ ബാങ്ക്, ഐടിസി, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ചഡിഎഫ്‌സി, കൊടക് ബാങ്ക്, സണ്‍ഫാര്‍മ, വേദാന്ത, ഹീറോമോട്ടോര്‍കോപ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

Top