ഓഹരി വിപണിയിൽ ചരിത്ര നേട്ടം ; നിഫ്റ്റി 11,000 കടന്നു, സെന്‍സെക്സ് 36,000ത്തിലേയ്ക്ക്

sensex

മുംബൈ: ഓഹരി വിപണിയിൽ ചരിത്രനേട്ടം. വ്യാപാരം ആരംഭിച്ചതിനെ തുടർന്ന് സെന്‍സെക്സ് 134 പോയന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കയിൽ ധനബിൽ പാസ്സായതോടെ ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യു.എസ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 246 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, വേദാന്ത, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, സിപ്ല, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബോഷ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

Top