സെന്‍സെക്‌സ് 578 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചിക മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തേടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 577.77 പോയിന്റ് നേട്ടത്തില്‍ 33,596.80ലും നിഫ്റ്റി 196.80 പോയിന്റ് ഉയര്‍ന്ന് 10,325.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2074 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 628 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹിന്‍ഡാല്‍കോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

സിപ്ല, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top