ഓഹരി വിപണി 163 പോയന്റ് നേട്ടത്തില്‍ അവസാനിപ്പിച്ചു

sensex-up

മുംബൈ: ഓഹരി വിപണി 163 പോയന്റ് നേട്ടത്തില്‍ 41,306ലും നിഫ്റ്റി 49 നേട്ടത്തില്‍ 12,138 പോയന്റിലുമാണ് വ്യാപാരം അവസാനിച്ചത്. ആര്‍ബിഐ നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നത് ഓഹരി സൂചികയെ ബാധിച്ചില്ല.

ആഗോള വിപണികളില്‍ നിന്നുള്ള പ്രതികരണങ്ങളും സൂചികകള്‍ക്ക് അനുകൂലമായാണ് വന്നിരിക്കുന്നത്. ഇതോടെ സെന്‍സെക്സില്‍ നാലുദിവസം കൊണ്ട് നേട്ടം 1,500 പോയന്റിലേറെയായി. നിരക്കില്‍ മാറ്റംവരുത്താത്തതാണ് സാമ്പത്തിക ഓഹരികള്‍ക്കാണ് പ്രധാനമായും അനുകൂലമായത്.

ബിഎസ്ഇയിലെ 1387 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് ഉള്ളത്. അതേസമയം 1092 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്റസിന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഗെയില്‍, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിപ്പിച്ചത്.

ടാറ്റ മോട്ടോഴ്സ്, സിപ്ല, ഇന്‍ഫോസിസ്, ഐടിസി, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുണ്.

Top