Sensex regains 24K, Nifty trades above 7350 mark

മുംബൈ: ഇന്നലത്തെ നഷ്ടത്തില്‍ പകുതിയോളം ഓഹരി വിപണി തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ 24294ലിലും നിഫ്റ്റി 67 പോയന്റ് ഉയര്‍ന്ന് 7376ലുമെത്തി.

ആക്‌സിസ് ബാങ്ക്, ഭേല്‍, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലാണ്.

ഐടിസി, ടിസിഎസ്, മാരുതി, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. 67.88 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.

Top