സെന്‍സെക്‌സ് 456 പോയിന്റ് നേട്ടത്തിൽ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചു

sensex-up

മുംബൈ: ഓഹരി വിപണിയിൽ ചരിത്ര നേട്ടം.

ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചത് സെന്‍സെക്‌സ് 456 പോയിന്റ് നേട്ടത്തിൽ.

പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതാണ് വപണിക്ക് കരുത്തായത്.

ഇതേതുടര്‍ന്ന്‌ പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവിലകള്‍ കുതിച്ചു.

സെന്‍സെക്‌സ് 456 പോയിന്റ് നേട്ടത്തില്‍ 33,063ലും, നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 10,312ലുമാണ് വ്യാപാരം ആരംഭിച്ചത്.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ഐടിസി, ടിസിഎസ്, ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top