ഓഹരി സൂചികകളില്‍ വന്‍ നേട്ടം

മുംബൈ: ഓഹരി സൂചികകളില്‍ വീണ്ടും റെക്കോഡ് നേട്ടം. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 274 പോയന്റ് ഉയര്‍ന്ന് 44,351ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 13,010ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1032 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 277 ഓഹരികള്‍ നഷ്ടത്തിലുമാണ്. 53 ഓഹരികള്‍ക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

അദാനി പോര്‍ട്സ്, മാരുതു സുസുകി, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഷര്‍മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, എംആന്‍ഡ്എം, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, സിപ്ല, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Top