ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ല

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് കാര്യമായ മുന്നേറ്റമില്ല. സെന്‍സെക്സ് 66 പോയന്റ് ഉയര്‍ന്ന് 399905ലും നിഫ്റ്റി 22 പോയന്റ് നേട്ടത്തില്‍ 11939ലുമാണ് വ്യാപാരം നീങ്ങുന്നത്.

ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, അലഹബാദ് ബാങ്ക്, ഒഎന്‍ജിസി, ഇന്ത്യബുള്‍സ് ഹൗസിങ്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്സ്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടൈറ്റാന്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 440 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 245 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഐടി, ഫാര്‍മ, ഓട്ടോ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ലോഹം വിഭാഗത്തിലെ ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്.

Top