ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 245 പോയിന്റ് നേട്ടത്തില്‍

sensex

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 245 പെയിന്റ് നേട്ടത്തില്‍ 37,572-ലും നിഫ്റ്റി 77 പോയിന്റ് ഉയര്‍ന്ന് 11,110-ലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ബി.എസ്.ഇയിലെ 766 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 220 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, പവര്‍ഗ്രിഡ്, യു.പി.എല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായ വാര്‍ത്തയാണ് വിപണിക്ക് ഉണര്‍വേകിയത്.

Top