ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 361 പോയന്റ് താഴ്ന്ന് 37803ലും നിഫ്റ്റി 103 പോയന്റ് നഷ്ടത്തില്‍ 11353 ലുമാണ് വ്യാപാരം നടക്കുന്നത്. പൊതുമേഖല ബാങ്ക്, ഫാര്‍മ, വാഹനം, ലോഹം, എഫ്എംസിജി, ഊര്‍ജം തുടങ്ങി മിക്കവാറും വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 431 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1274 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, എസ്ബിഐ, യെസ് ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ഐടിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Top