ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; 100 പോയിന്റ് നേട്ടം

മുംബൈ; ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 41 പോയിന്റ് ഉയര്‍ന്ന് 36,741.13 പോയിന്റ് എന്ന നിലയില്‍ വ്യാപാരം തുടങ്ങിയെങ്കിലും 10 മണിയോടെ 100 പോയിന്റ് മുന്നേറി നിഫ്റ്റ് 18.90 പോയന്റ് ഉയര്‍ന്ന് 10,881.50 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച ഒരു ഘട്ടത്തില്‍ 700 പോയന്റ് വരെ ഇടിഞ്ഞ ശേഷം കശ്മീര്‍ പ്രഖ്യാപനത്തോടെ 300 പോയിന്റ്
തിരിച്ചുകയറി. എസ്.ആര്‍.എഫ്, ബെര്‍ജര്‍ പെയന്റിസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ സീ എന്റര്‍ടൈന്റ്മെന്റ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ എന്നിവയുടെ ഓഹരി വിലയില്‍ നഷ്ടം നേരിട്ടു

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത 1696 കമ്പനികളില്‍ 1205 കമ്ബനികളുടെ ഓഹരികള്‍ ലാഭത്തിലും 428 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 65 കമ്ബനികളുടെ ഓഹരികള്‍ നഷ്ടമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓട്ടോ, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്.

Top