സെന്‍സെക്‌സ് 714 പോയിന്റ് താഴ്ന്ന് ഓഹരി വിപണി വന്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 714 പോയിന്റ് നഷ്ടത്തില്‍ 34959.72ലും നിഫ്റ്റി 205 പോയിന്റ് താഴ്ന്ന് 10488.50ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നാളെ പുറത്തുവരാനിരിക്കെ കടുത്ത മത്സരം ഉറപ്പായതാണ് ഓഹരി വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1870 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 647 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

കോള്‍ ഇന്ത്യ, മാരുതി തുടങ്ങിയ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലായിരുന്നത്.

യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്റസന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ടിസിഎസ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറാറാ മോട്ടോര്‍സ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, അദാനി പോര്‍ട്‌സ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

Top