ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 114 പോയന്റ് നേട്ടത്തില്‍ 36,839ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 10,899ലുമെത്തി.

ബിഎസ്ഇയിലെ 985 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 418 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ഊര്‍ജം, ഇന്‍ഫ്ര, വാഹനം, ബാങ്ക്, ഐടി ഓഹരികളാണ് നേട്ടത്തില്‍. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും നേരിയ നേട്ടത്തിലാണ്.

ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐഒസി, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top