സെന്‍സെക്‌സ് 352.21 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ അവസാനിച്ചു

sensex

മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 352.21 പോയിന്റ് ഉയര്‍ന്ന് 37336.85ലും നിഫ്റ്റി 111.10 പോയിന്റ് നേട്ടത്തില്‍ 11278.40ലുമാണ് വ്യാപാരം അവസാനിച്ചത്.

ബിഎസ്ഇയിലെ 1638 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 956 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മെറ്റല്‍, എഫ്എംസിജി, ഓട്ടോ ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top