സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 250 പോയിന്റ് നഷ്ടത്തില്‍ 35884.41ലും നിഫ്റ്റി 80 പോയിന്റ് താഴ്ന്ന് 10789.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എസ്ബിഐഎന്‍, കൊടക് ബാങ്ക്, എല്‍റ്റി, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

Top