സെന്‍സെക്‌സില്‍ 197 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തോടെ തുടങ്ങി. സെന്‍സെകസ് 197 പോയിന്റ് ഉയര്‍ന്ന് 35062ലും നിഫ്റ്റി 57 പോയിന്റ് നേട്ടത്തില്‍ 10570ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1091 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 257 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യ ബുള്‍സ് ഹൗസിങ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, വിപ്രോ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top