സെന്‍സെക്സ് 116 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 116 പോയിന്റ് ഉയര്‍ന്ന് 37435ലും നിഫ്റ്റി 34 പോയിന്റ് നേട്ടത്തില്‍ 11256ലുമാണ് വ്യാപാരം നടക്കുന്നത്.

എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, നസ് ലെ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, പിഡിലൈറ്റ്, ജെറ്റ് എയര്‍ വെയ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top