കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ; സെന്‍സെക്‌സ് 1421 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex-up

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്സ് 1421 പോയിന്റ് ഉയര്‍ന്ന് 39352ലും നിഫ്റ്റി 421 പോയിന്റ് നേട്ടത്തില്‍ 11828ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എസ്ബിഐഎന്‍, ഇന്റസന്റ് ബാങ്ക്, ടാറ്റമോട്ടോര്‍സ്, എല്‍റ്റി, യെസ് ബാങ്ക്, എച്ചഡിഎഫ്‌സി, മാരുതി, ഒഎന്‍ജിസി, റിലയന്‍സ്, ഐസ്‌ഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോപ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, വേദാന്ത, കൊടക് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഐടിസി, ഹിന്ദു യുണിലിവര്‍, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ബജാജ് ഓട്ടോ, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു ക്ലോസ് ചെയ്തത്.

Top