സെന്‍സെക്സ് 419 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Sensex

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 419.87 പോയന്റ് നേട്ടത്തില്‍ 36,471.68ലും നിഫ്റ്റി 121.80 പോയന്റ് ഉയര്‍ന്ന് 10,740ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്‍ഫോസിസ്, ബിപിസിഎല്‍, സിപ്ല, എംആന്‍ഡ്എം, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഭാരതി ഇന്‍ഫ്രടെല്‍, ടെക് മഹീന്ദ്ര, ഐടിസി, സീ എന്റെര്‍ടെയ്ന്‍മെന്റ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top