സെന്‍സെക്‌സ് 85 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 85 പോയിന്റ് ഉയര്‍ന്ന് 39046ലും നിഫ്റ്റി 19 പോയിന്റ് നേട്ടത്തില്‍ 11691 ലുമാണ് വ്യാപാരം നടക്കുന്നത്.

വേദാന്ത, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോപ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്റസന്‍ഡ് ബാങ്ക്, എല്‍റ്റി, ടിസിഎസ്, കൊടക് ബാങ്ക്, ഐടിസി, റിലയന്‍സ് എന്നീ ഓഹരികള്‍ നോട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top