സെന്‍സെക്‌സ് 553 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സില്‍ 553 പോയിന്റ് നഷ്ടത്തില്‍ 39529ലും നിഫ്റ്റി 177 പോയിന്റ് താഴ്ന്ന് 11843ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഏഷ്യന്‍പെയിന്റ്‌സ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്‍സന്‍ഡ് ബാങ്ക്, യെസ്ബാങ്ക്, എസ്ബിഐ, എല്‍റ്റി, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, വേദാന്ത, ടാറ്റ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഐടിസി, കൊടക് ബാങ്ക്, ഒഎന്‍ജിസി, മാരുതി, ടിസിഎസ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top