സെന്‍സെക്സ് 355 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ചനേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 355 പോയന്റ് ഉയര്‍ന്ന് 36949ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 10871ലുമാണ് വ്യാപരം നടക്കുന്നത്.

ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ബ്രിട്ടാനിയ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുുസകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

Top