സെന്‍സെക്സ് 792.96 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 792.96 പോയന്റ് ഉയര്‍ന്ന് 37494.12ലും നിഫ്റ്റി 228.50 പോയന്റ് നേട്ടത്തില്‍ 11057.90ലുമാണ് ക്ലോസ് ചെയ്തത്.സെന്‍സെക്സ് 2.16 ശതമാനവും നിഫ്റ്റി 2.11ശതമാനവും നേട്ടമുണ്ടാക്കി.

ലോഹ വിഭാഗത്തിലെ ഓഹരികളൊഴികെ ബാക്കിയുള്ള സെക്ടറുകളെല്ലാം നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, വാഹനം എന്നീ മേഖലകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ആക്സിസ് ബാങ്ക്, ഐടിസി, ഐഒസി, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്സി ബാങ്ക്,യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, റിലയന്‍സ്,സണ്‍ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top