സെന്‍സെക്‌സ് 305 പോയിന്റ് നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 305.88 പോയിന്റ് താഴ്ന്ന് 38031.13ലും നിഫ്റ്റി 73.05 പോയിന്റ് നഷ്ടത്തില്‍ 11346.20ലുമാണ് ക്ലോസ് ചെയ്തത്.

യെസ് ബാങ്ക്, വേദാന്ത, മാരുതി, ഏഷ്യന്‍പെയിന്റ്‌സ്, റിലയന്‍സ്, സണ്‍ഫാര്‍മ, ഒഎന്‍ജിസി, ടാറ്റസ്റ്റീല്‍, ടിസിഎസ്, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോകോപ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എച്ച്ഡിഎഫ്‌സി, കൊടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി, എസ്ബിഐ, പവര്‍ഗ്രിഡ്, ഇന്റസന്‍ഡ് ബാങ്ക്, എല്‍റ്റി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top