ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു ; സെന്‍സെക്‌സ് 191 പോയിന്റ് താഴ്ന്നു

sensex

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 191 പോയിന്റ് നഷ്ടത്തില്‍ 39394ലും നിഫ്റ്റി 52 പോയിന്റ് താഴ്ന്ന് 11788ലുമാണ് ക്ലോസ് ചെയ്തത്.

ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, എന്‍ടിപിസി, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, എല്‍റ്റി, ഐടിസി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്,ഇന്റസന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, എയര്‍ടെല്‍, സണ്‍ ഫാര്‍മ, കൊടക് ബാങ്ക്, എസ്ബിഐ, ഏഷ്യന്‍പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top