നേട്ടത്തില്‍ വ്യാപാരം തുടങ്ങിയെങ്കിലും സെന്‍സെക്സ് 57 പോയിന്റ് നഷ്ടത്തിലായി

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും താമസിയാതെ നഷ്ടത്തിലായി. രാവിലെ 9.16ഓടെ സെന്‍സെക്സ് 66.54 പോയിന്റ് നേട്ടത്തില്‍ 39652ലും നിഫ്റ്റി 26 പോയിന്റ് ഉയര്‍ന്ന് 11868ലുമാണ് വ്യാപാരം ആരംഭിച്ചത്. 9.50ഓടെ സെന്‍സെക്സ് 57 പോയിന്റും നിഫ്റ്റി 12 പോയിന്റും നഷ്ടത്തിലായി.

ബിഎസ്ഇയിലെ 360 ഓഹരികള്‍ നേട്ടത്തിലും 216 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, ഐടി, എഫ്എംസിജി, ഐടി ഓഹരികളിലാണ് നേട്ടത്തില്‍ വ്യാപാരം നടക്കുന്നത്.

Top