സെന്‍സെക്‌സ് 132 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 132 പോയിന്റ് ലാഭത്തില്‍ 39163ലും നിഫ്റ്റി 34.90 പോയിന്റ് ഉയര്‍ന്ന് 11783ലുമാണ് വ്യാപാരം നടക്കുന്നത്.

ഭാരതി എയര്‍ടെല്‍, എച്ച്ടിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, എച്ച്ടിഎഫ്‌സി, ഏഷ്യന്‍പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊടക് ബാങ്ക്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ, എല്‍റ്റി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ്ബാങ്ക്, ഇന്റസന്റ് ബാങ്ക്, മാരുതി, ടാറ്റ മോട്ടോര്‍സ്, വേദാന്ത, ഐസിഐസിഐ ബാങ്ക്, എസ്ബിഐഎന്‍, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോപ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ടിസിഎസ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top