സെന്‍സെക്സ് 60 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 60 പോയിന്റ് നഷ്ടത്തില്‍ 39007ലും നിഫ്റ്റി 27 പോയിന്റ് താഴ്ന്ന് 11727ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 351 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 409 ഓഹരികള്‍ നഷ്ടത്തിലുമാണ്.

മാരുതി സുസുകി, യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഡിഎച്ച്എഫ്എല്‍, എല്‍ആന്റ്ടി, പിഎന്‍ബി ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഒഎന്‍ജിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top