സെന്‍സെക്സ് 131 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 131 പോയിന്റ് നേട്ടത്തില്‍ 38696ലും നിഫ്റ്റി 36 പോയിന്റ് നേട്ടത്തില്‍ 11612ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 179 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, ഐടി ഓഹരികള്‍ നേട്ടത്തിലാണ്.

ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്സി, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. അള്‍ട്രടെക് സിമെന്റ്, എസിസി, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top