കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,200നും സെന്‍സെക്സ് 38,000നും താഴെയെത്തി. 433.15 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 1.13ശതമാനം താഴ്ന്ന് 37,877.34ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 122.10 പോയന്റ് നഷ്ടത്തില്‍ 11178.40ലുമെത്തി.

ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, സിപ്ല, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

Top