പതിവ് തെറ്റിച്ച് ഓഹരിവിപണി; ബജറ്റ് ദിനത്തിൽ നേട്ടത്തോടെ തുടക്കം

ഡൽഹി: കേന്ദ്ര ബജറ്റ് 2023 ന് ഓഹരി വിപണിയിലും ഉയർന്ന പ്രതീക്ഷ ചെലുത്താനായെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നത്തെ ഓഹരി വിപണിയിലെ സൂചികകളുടെ ചലനം. ഇന്ന് നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബജറ്റ് ദിവസത്തില്‍ നടന്ന വ്യാപാരത്തില്‍ 6 തവണയും വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയതത്. 1999 ന് ശേഷം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഏറ്റവും ഉയർന്ന നേട്ടം രേഖപ്പെടുത്തിയത് കൊവിഡ് പ്രതിസന്ധി ഉലച്ച 2021 ലെ ബജറ്റ് ദിനത്തിലായിരുന്നു.

അതേസമയം അദാനിയുടെ പത്തിൽ ഒൻപത് കമ്പനികളും നഷ്ടത്തിലാണ് പോകുന്നത്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോവുകയായിരുന്നു. അതേസമയം ഓഹരി സൂചികകൾ ഇപ്പോഴും നേട്ടം തുടരുന്നത് നിക്ഷേപകരെ സംബന്ധിച്ച് ആശ്വാസം നൽകുന്നതാണ്.

Top