ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 123 പോയന്റ് ഉയര്‍ന്ന് 49,874ലിലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 14,743ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 931 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 272 ഓഹരികള്‍ നഷ്ടത്തിലുമാണ്. 46 ഓഹരികള്‍ക്ക് മാറ്റമില്ല.

കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ്, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഗെയില്‍, യുപിഎല്‍, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. യുഎസ് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തതിനെതുടര്‍ന്ന് ഏഷ്യന്‍ സൂചികകളില്‍ പലതും നഷ്ടത്തിലാണ്.

 

Top