പുതുവത്സര ദിനത്തില്‍ സെന്‍സെക്‌സ് 186 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex-up

മുംബൈ: ചാഞ്ചാട്ടത്തിലായിരുന്ന വിപണി അവസാന മണിക്കൂറില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 186.24 പോയിന്റ് നേട്ടത്തില്‍ 36,254.57ലും നിഫ്റ്റി 47.60 പോയിന്റ് ഉയര്‍ന്ന് 10,910.10 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വാഹനം, ഉപഭോഗം എന്നീ വിഭാഗങ്ങളിലെ ഓഹരികളൊഴികെ മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1437 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1091 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, യെസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഹിന്‍ഡാല്‍കോ, വിപ്രോ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു ക്ലോസ് ചെയ്തത്.

Top