സെന്‍സെക്‌സ് 363 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 520 പോയിന്റ് കൂപ്പുകുത്തി. നിഫ്റ്റിയാകട്ടെ 175 പോയിന്റും താഴ്ന്നു. ഒടുവില്‍ സെന്‍സെക്‌സ് 363.05 പോയിന്റ് താഴ്ന്ന് 35891.52ലും നിഫ്റ്റി117.60 പോയിന്റ് നഷ്ടത്തില്‍ 10792.50 ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 941 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1577 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സണ്‍ ഫാര്‍മ, ടിസിഎസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. വേദാന്ത, എംആന്‍എം, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്

Top