സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 233 പോയിന്റ് ഉയര്‍ന്ന് 36,012ലും നിഫ്റ്റി 68 പോയിന്റ് നേട്ടത്തില്‍ 10,805ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1158 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 320 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എസ്ബിഐ, വേദാന്ത, ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്പിസിഎല്‍ തുടങ്ങിയ ഓഹരികളാണ് തുടക്കത്തില്‍ നേട്ടത്തിലുള്ളത്.

യുപിഎല്‍, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, ലുപിന്‍, സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.

Top