സെന്‍സെക്‌സ് 629 പോയിന്റ് ഉയര്‍ന്ന് മികച്ച നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

sensex-up

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 629.06 പോയിന്റ് നേട്ടത്തില്‍ 35779.07ലും നിഫ്റ്റി 188.40 പോയിന്റ് ഉയര്‍ന്ന് 10737.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്കില്‍ പുതിയ ഗവര്‍ണറെ നിയമിച്ചതാണ് നിക്ഷേപകരില്‍ പ്രതീക്ഷയുയുര്‍ത്തിയത്.

ബിഎസ്ഇയിലെ 1882 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 645 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോര്‍ഴ്‌സ്, വേദാന്ത, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഇന്റസന്റ് ബാങ്ക്, റിലയന്‍സ്, പവര്‍ഗ്രിഡ്, ടിസിഎസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ചഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇന്‍ഫ്രടെല്‍ എന്നീ ഓഹരികളാണ് പ്രധാനമാായും നഷ്ടത്തിലായത്.

Top