സെന്‍സെക്‌സ് 80 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 80 പോയിന്റാണ് താഴ്ന്നത്. നിഫ്റ്റി 10,764 നിലവാരത്തിലെത്തി.

യെസ് ബാങ്കിന്റെ ഓഹരി വില 29 ശതമാനം കുതിച്ച് 218 രൂപയായി. യുഎസ്-ചൈന താരിഫ് ചര്‍ച്ച നടക്കുന്നതിനാല്‍ ഏഷ്യന്‍ വിപണികള്‍ കരുതലോടെയാണ് നീങ്ങുന്നത്.

ഇന്ത്യ ബുള്‍സ് ഹൗസിങ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, വേദാന്ത, ഐടിസി, ഐക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top